സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടുന്നതിനും നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി സംസ്ഥാന വനിതാ കമ്മീഷന്റെയും കൊരട്ടി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വനിതാ ശാക്തീകരണ ശില്‍പശാല സംഘടിപ്പിച്ചു. നൂറിലേറെ പേര്‍ പങ്കെടുത്ത ശില്‍പശാല കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു ഉദ്ഘാടനം ചെയ്തു. ‘സ്ത്രീകളും നിയമ സംരക്ഷണവും’എന്ന വിഷയത്തില്‍ അഡ്വ.കെ ആര്‍ സുമേഷ്, ‘വനിതാ ജാഗ്രത സമിതിയുടെ പ്രസക്തി’ എന്ന വിഷയത്തില്‍ വനിതാ കമ്മീഷന്‍ ജില്ലാ കൗണ്‍സിലര്‍ മാലാ രമണന്‍ എന്നിവര്‍ ക്ലാസുകളെടുത്തു.
വൈസ് പ്രസിഡന്റ് ഷൈനി ഷാജി, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തില്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സൗമ്യ പോള്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സ്മിത രാജേഷ്, പഞ്ചായത്ത് വുമണ്‍ ഫെസിലിറ്റേറ്റര്‍ ദിവ്യ പോള്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.