തമിഴ്‌നാട് തേവാരം സ്വദേശി മഹേശ്വരന്‍ (41)ആണു പിടിയിലായത്. ഇക്കഴിഞ്ഞ ജൂലൈയില്‍ ദേശീയപാതയില്‍ വാഹനപരിശോധനയ്ക്കിടെ ലോറിയില്‍ കടത്തിയ 209 കി.ഗ്രാം കഞ്ചാവ് കൊരട്ടി പൊലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ നിരീക്ഷണത്തിലിരിക്കെ ചെന്നൈയില്‍ വച്ച് എന്‍ ബി സി ഐഡിയുടെ പിടിയിലായ ഇയാളെ കോടതിയില്‍ നിന്ന് കൊരട്ടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. സംസ്ഥാനത്തെ കഞ്ചാവു കേസുകളില്‍ മഹേശ്വരന്റെ പങ്ക് മനസിലാക്കിയ പൊലീസ് തുടരന്വേഷണം വേണമെന്ന് കോടതിയെ ബോധിപ്പിച്ചതോടെയാണ് ഇയാളെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, കുഴല്‍ എന്നിവിടങ്ങളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്.
ആന്ധ്രാപ്രദേശ് അടക്കമുള്ള കഞ്ചാവു തോട്ടങ്ങളില്‍ നിന്നാണ് ഇയാള്‍ ചെറുതും വലുതുമായ വ്യാപാരം നടത്തിവന്നിരുന്നത്. രാജ്യത്തെ കഞ്ചാവ്- ലഹരിമരുന്ന് കച്ചവട സംഘവുമായി ഇയാള്‍ക്കുള്ള ബന്ധം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇയാള്‍ നടത്തിയ കഞ്ചാവ് ഇടപാടുകള്‍, ഇടനിലക്കാര്‍ എന്നിവയും അന്വേഷിക്കുന്നുണ്ടെന്ന് കൊരട്ടി എസ്എച്ച്ഒ ബി.കെ. അരുണ്‍ അറിയിച്ചു.