കൊട്ടാരക്കരയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി ശ്രേയ മരിച്ചു. അപകടത്തിൽ കുട്ടിയുടെ അച്ഛനും അമ്മയും ഇന്നലെ മരണപ്പെട്ടിരുന്നു. ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ശ്രേയ.കൊട്ടാരക്കര കുളക്കടയില്‍ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ആൾട്ടോ കാറിലേക്ക് എതിർ ദിശയിൽ നിന്നുവന്ന ഇന്നോവ കാർ ഇടിച്ചുകയറു യായിരുന്നു അപകടം