കൊട്ടേക്കാട് കാറോട്ട മത്സരം നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ ടാക്സി യാത്രക്കാരൻ മരിച്ചു. ടാക്സി ഡ്രൈവർ ഉൾപ്പെടെ നാലു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച രാത്രി 9.30നാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന പാടൂക്കാട് സ്വദേശി രവിശങ്കർ( 67) ആണ് മരിച്ചത്. കൊട്ടേക്കാട് സെന്ററിൽ ബുധനാഴ്ച്ച രാത്രി ഒമ്പതു മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ ഇയാളെ തൃശൂർ ദയ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിൽ യാത്ര ചെയ്ത വിവിദ്യാർഥിയടക്കം 4 പേർക്ക് ഗുരുതര പരിക്കേറ്റു. ഇവർ തൃശൂർ ദയ ആശുപത്രിയിൽ ചികിത്സയിലാണ്.മത്സരയോട്ടത്തിനിടെ കാറുകളിലൊന്ന് ടാക്സിയിൽ ഇടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.ടാക്സി കാറിലെ യാത്രക്കാരനാണ് മരിച്ചത്. മരിച്ചയാളുടെ ഭാര്യ, മകൾ, ടാക്സി ഡ്രൈവർ എന്നിവരുൾപ്പെടെ 4 പേർക്കാണ് ഗുരുതരമായി പരുക്കേറ്റത്. താർ വാഹനമാണ് അപകടമുണ്ടാക്കിയത്. രണ്ട് കാറുകൾ ദീർഘദൂര മത്സരയോട്ടം നടത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. താർ ഡ്രൈവർ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞു. സംഭവ സ്ഥലത്ത് തടിച്ചുകൂടിയ ടാക്സി ഡ്രൈവർമാർ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
.