റോഡിൽ വച്ച് മറികടക്കാനായിരുന്നു ഇരുവാഹനങ്ങളും തമ്മിൽ മത്സരം നടത്തിയത്.കാറിൽ ഉണ്ടായിരുന്നത് അറസ്റ്റിലായ ഷെറിനടക്കം 3 പേർ.ഷെറിൻ്റെ മൊഴിയിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത് എന്നാൽ. പൊലീസ് മൊഴി വിശ്വാസത്തിൽ എടുത്തിട്ടില്ല.2 പേർ ഒരു കവറും എടുത്ത് ഓടി രക്ഷപ്പെട്ടത് കണ്ടു എന്ന് നാട്ടുകാർ പറഞ്ഞു. ബി.എം.ഡബ്ല്യൂ കാറിനെ കുറിച്ച് പൊലീസിന് സൂചനകൾ ലഭിച്ചു എന്നാണ് വിവരം.ഈ കാർ നേരത്തെയും ഇതുവഴി വേഗത്തിൽ പോയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. അപകട ശേഷം കുന്നംകുളം ഭാഗത്തേക്കാണ് ബി.എം.ഡബ്ല്യൂകാർ ഓടിച്ചു പോയത്. അതേ സമയം കാറിടിച്ച് പരിക്കേറ്റ 4 പേര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. രവിശങ്കറിന്റെ ഭാര്യ മായ, മകള്‍ വിദ്യ, ചെറുമകള്‍ ഗായത്രി, ടാക്‌സി ഡ്രൈവര്‍ രാജന്‍ എന്നിവരാണ് ചികിത്സയില്‍ തുടരുന്നത്.ഥാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് മരിച്ച രവിശങ്കറിന്റെ ഭാര്യ മായ പറഞ്ഞു. ഇടിച്ച വാഹനത്തിന്റെ ശബ്ദം മാത്രമാണ് കേട്ടതെന്ന് ടാക്‌സി ഡ്രൈവര്‍ രാജന്‍ പറഞ്ഞു. ഒരു കാര്‍ മുന്നില്‍ വേഗതയില്‍ കടന്നുപോയി. ആ കാറിന് പിന്നാലെ വന്ന കാറാണ് ഇടിച്ചത്. ഒതുക്കി നിര്‍ത്തിയ ടാക്‌സി കാറിലേക്കാണ് ഥാര്‍ ഇടിച്ചുകയറിയത്. വാഹനം വെട്ടിപ്പൊളിച്ചാണ് തങ്ങളെ പുറത്തെടുത്തതെന്നും രാജന്‍ പറഞ്ഞു.