വയനാട് സ്വദേശികളായ നാല് സ്ത്രീകൾക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസമാണ് സംഭവം.വയനാട് നിന്ന് തിരുവനന്തപുരത്തെത്തിയ ഇവർ രാവിലെയാണ് കോവളത്തെത്തിയത്. കടൽ കാണാനായി കെട്ടിയുണ്ടാക്കിയ ഭാഗത്ത് കൈവരിയിൽ ഇരിക്കുകയായിരുന്നു ഇവർ. എന്നാൽ ദുർബലമായ കൈവരി തകർന്ന് നാല് പേരും താഴെ കരിങ്കല്ല് വിരിച്ച ഭാഗത്തേക്ക് വീഴുകയായിരുന്നു.മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമല്ല. ഹസീന, ആയിഷ, ആസിയ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.