സംസ്ഥാനത്ത്
വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് സ്ഥിരീകരണം നടത്തിയത്. കോഴിക്കോട് മരിച്ച രണ്ടുപേർക്കും നിപയാണെന്ന് പിന്നാലെയാണ് സ്ഥിരീകരിച്ചത്. പൂനൈ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേന്ദ്ര സംഘം ഉടൻ കേരളത്തിലെത്തും