Malayalam news

കെ.പി ഹരിഹരപുത്രന്‍ അന്തരിച്ചു. സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റർ…

Published

on

മലയാള സിനിമയിലെ പ്രശസ്ത എഡിറ്റര്‍ കെ.പി ഹരിഹരപുത്രന്‍ (79) അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌ക്കാരം രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.1979 ല്‍ പുറത്തിറങ്ങിയ കള്ളിയങ്കാട്ട് നീലിയാണ് സ്വതന്ത്ര എഡിറ്ററായി ചെയ്ത ആദ്യ ചിത്രം. തുടര്‍ന്ന് ശേഷക്രിയ, ഏപ്രില്‍ 18, സുഖമോ ദേവി, വിവാഹിതരേ ഇതിലേ, സര്‍വകലാശാല, നഗരത്തില്‍ ചെന്ന് രാപ്പാര്‍ക്കാം, തലമുറ, ചകോരം, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ദ കാര്‍, സൂപ്പര്‍മാന്‍, പഞ്ചാബി ഹൗസ്, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, പാണ്ടിപ്പട, തൊമ്മനും മക്കളും, മായാവി, വടക്കുംനാഥന്‍, ചതിക്കാത്ത ചന്തു ചോക്ലേറ്റ് തുടങ്ങി ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായിരുന്നു. സോഹന്‍ ലാല്‍ സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ റോഡ് മൂവിയാണ് അവസാന ചിത്രം.

Trending

Exit mobile version