Kerala

എ കെ ജി സെന്‍റർ ബോംബേറ് തിരക്കഥ ഇ.പി ജയരാജന്‍റേത് : കെ പി സി സി പ്രസിഡന്‍റ് കെ. സുധാകരൻ

Published

on

സിപിഎം ആസ്ഥാനമായ എ കെ ജി സെൻ്ററിനുനേരെ നടന്ന ആക്രമണം എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ നടത്തിയ നാടകമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. അക്രമത്തിൻ്റെ തിരക്കഥ ഇ പി ജയരാജൻ്റേതാണ്. ബോംബെറിഞ്ഞത് കോൺഗ്രസുകാരാണെന്ന് ഇ പി ജയരാജനാണ് പ്രഖ്യാപിച്ചത്. പരിചയമുള്ള കോൺഗ്രസുകാരെ കണ്ടതുപോലെയാണ് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞത്. എ കെ ജി സെൻ്ററുമായി പരിചയമുള്ളയാളാണ് അക്രമം നടത്തിയതെന്നും കെ സുധാകരൻ ആരോപിച്ചു. കൽപ്പറ്റയിലെ ഓഫീസ് ആക്രമണത്തിനു ശേഷം രാഹുൽ ഗാന്ധി കേരളത്തിൽ എത്തുന്ന സമയത്ത് ഇത്തരത്തിലൊരു അക്രമം കോൺഗ്രസിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നു കരുതുന്നവർ മണ്ടന്മാരാണ്. എ കെ ജി സെൻ്ററിനു നേരെയുണ്ടായ അക്രമത്തിൻ്റെ തിരക്കഥ ഇ പി ജയരാജൻ്റേതാണ്. ഇ പി ജയരാജൻ വ്യക്തിപരമായി നടത്തിയ നാടകമാണ് എകെജി സെൻ്റർ ആക്രമണം. സിപിഎമ്മിൻ്റെ ഗുണ്ടകളെ വെച്ചാണ് അക്രമം നടത്തിയത്. അക്രമം കോൺഗ്രസിൻ്റെ പുറത്തുകെട്ടിവെക്കാനും രാഹുൽ ഗാന്ധിയുടെ വരവിൻ്റെ പ്രതിച്ഛായ തകർക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും കെ സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version