കെ.പി.എൻ നമ്പീശന്റെ 7-ാം ചരമവാർഷികം ദിനമായ ജൂലൈ 16 – ന് ഒരുമയുടെ ഓർമ്മ ദിനമായി കുമ്പളങ്ങാട് വായനശാല ആചരിച്ചു. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വായനശാല കെ.പി. എൻ. നമ്പീശന്റെ ഓർമ്മക്ക് സ്വരൂപിച്ച സ്നേഹ നിധിയിൽ നിന്ന് കിടപ്പു രോഗികൾക്കുള്ള സാമ്പത്തിക സഹായം ലൈബ്രറി കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം വി.ടി. സുബ്രഹ്മണ്യൻ വിതരണം ചെയ്തു. കെ.സേതുമാധവൻ അധ്യക്ഷനായി. കൗൺസിലർ രമ്യ സുന്ദരൻ, എം.എ. വേലയുധൻ, പിഅജീഷ് കർക്കിടകത്ത്, പി.വി. പാപ്പച്ചൻ ,കെ.കെ. തങ്കം , ജയേഷ്.പി. ഡോ. ശങ്കരൻ നമ്പൂതിരിപ്പാട്. മോഹനൻ അവണപ്പറമ്പ് തുടങ്ങിയവർ സംസാരിച്ചു. കെ.കെ.ജയപ്രകാശ് സ്വാഗതവും പി ജയഷ് നന്ദിയും പറഞ്ഞു.