ഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണമുടി സമർപ്പണം ചെയ്തു. മുംബൈ സ്വദേശിനി ലതാ പ്രകാശാണ് കൃഷ്ണനാട്ടത്തിന് കൃഷ്ണ കിരീടമായി ഉപയോഗിക്കുന്ന കൃഷ്ണമുടി സമർപ്പിച്ചത്.ദേവസ്വം ഭരണസമിതി അംഗം സി മനോജ് ലതാ പ്രകാശിൽനിന്നും കൃഷ്ണ മുടി ഏറ്റുവാങ്ങി. ശനിയാഴ്ച രാവിലെ പത്തു മണിയോടെ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അസി. മാനേജർ പ്രവീൺ, കൃഷ്ണനാട്ടം വേഷം ആശാൻ സേതുമാധവൻ, ചമയ വിഭാഗം ആശാൻ ഇ രാജു എന്നിവർ സന്നിഹിതരായി. ശിൽപി ജനാർദ്ദനനാണ് കൃഷ്ണ മുടിയുടെ രൂപകൽപ്പനയും നിർമ്മാണവും ചെയ്തത്.