Kerala

ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പിനായി കൃത്തികേശ് വർമ, പൗർണമി ജി.വർമ എന്നിവരെ തിരഞ്ഞെടുത്തു

Published

on

ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പിനായി പന്തളം കൊട്ടാരം കുടുംബാംഗങ്ങളായ കൃത്തികേശ് വർമ, പൗർണമി ജി.വർമ എന്നിവരെ തിരഞ്ഞെടുത്തു. പന്തളം കൊട്ടാരം വലിയ തമ്പുരാൻ മകയിരം നാൾ രാഘവവർമയും കൊട്ടാരം നിർവാഹക സംഘം ഭരണസമിതിയും ചേർന്നാണ് കുട്ടികളെ തിരഞ്ഞെടുത്തത്. 18ന് സന്നിധാനത്താണ് നറുക്കെടുപ്പ്. ശബരിമല മേൽശാന്തിയെ കൃത്തികേശ് വർമയും മാളികപ്പുറം മേൽശാന്തിയെ പൗർണമി ജി.വർമയും തിരഞ്ഞെടുക്കും.വലിയ തമ്പുരാന്റെയും തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങി 17ന് 12ന് പന്തളം കൊട്ടാരത്തിലെ തിരുവാഭരണ മാളികയ്ക്കു മുൻപിൽ ഇരുവരും കെട്ടു നിറക്കും. വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ദർശനത്തിനു ശേഷം സന്നിധാനത്തേക്ക് പുറപ്പെടും. കുട്ടികളുടെ രക്ഷിതാക്കൾക്കൊപ്പം നിർവാഹകസംഘം പ്രതിനിധികളും അനുഗമിക്കും. പന്തളം മുണ്ടയ്ക്കൽ കൊട്ടാരത്തിൽ അനൂപ് വർമയുടെയും എറണാകുളം മംഗള മഠത്തിൽ പാർവതി വർമയുടെയും മകനാണ് കൃത്തികേശ്. എറണാകുളം ഗിരിനഗർ ഭവൻസ് വിദ്യാമന്ദിർ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ ഡോ.ഗിരീഷ് വർമയുടെയും ഇടപ്പള്ളി ലക്ഷ്മി വിലാസത്തിൽ സരിത വർമയുടെയും മകളാണ് പൗർണമി വർമ. ദോഹയിലെ ഡൽഹി പബ്ലിക് സ്കൂൾ 4-ാം ക്ലാസ് വിദ്യാർഥിനിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version