തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. രണ്ടരക്കോടി രൂപ കുടിശ്ശിക ഉള്ളതിനാലാണ് വൈദ്യുതി വിച്ഛേദിച്ചത്. ഈ മാസം 28ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരം നടക്കാനിരിക്കെയാണ് നടപടി. നാല് ദിവസമായി സ്‌റ്റേഡിയത്തില്‍ വൈദ്യുതിയില്ല. നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ബില്‍തുക അടിച്ചില്ലെന്നാണ് കെഎസ്ഇബി പറയുന്നത്.