സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി ഉണ്ണികൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് ടി വി ദേവദാസ് അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി എസ് അനിൽകുമാർ റിപ്പോർട്ടും ട്രഷറർ ജിജു ടി സാമൂവൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹി എം എൻ സുധി അഭിവാദ്യം ചെയ്ത യോഗത്തിൽ വിരമിച്ച യൂണിയൻ അംഗങ്ങളായ എം വി കുര്യൻ , കെ വി രാമദാസ് എന്നിവർക്ക് യാത്രയയപ്പ് നൽകി. വർക്കേഴ്സ് ഫെഡറേഷനിൽ നിന്നും രാജിവെച്ച് കെ എസ് ഈ ബി വർക്കേഴ്സ് അസോസിയേഷൻ അംഗത്വം സ്വീകരിച്ച രവി വൈ സി, ഇസ്മായിൽ ബി എന്നിവരെ അസിസ്റ്റന്റ് സെക്രട്ടറി സി ഉണ്ണികൃഷ്ണൻ, സി ഐ ടി യു പതാക നൽകി സ്വാഗതം ചെയ്തു. ജനറൽ ബോഡി യോഗത്തിന് സംസ്ഥാന കമ്മിറ്റി അംഗം കെ എസ് സൈനുദ്ധീൻ സ്വാഗതവും മാഗസിൻ കൺവീനർ സതീഷ് കുമാർ യു സി നന്ദിയും പറഞ്ഞു