വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തും. അടുത്ത നാലു വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധനയാണ് റെഗുലേറ്ററി കമ്മിഷന്‍ ഇന്ന് പ്രഖ്യാപിക്കുക. യൂണിറ്റിന് 15 പൈസ മുതല്‍ 50 പൈസ വരെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വര്‍ധിക്കും. കൂടുതല്‍ യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധന കൂടുതല്‍ എന്ന രീതിയിലാണ് പുതുക്കിയ നിരക്കുകള്‍. കാര്‍ഷിക, ദുര്‍ബല വിഭാഗങ്ങള്‍ക്കു ഇളവുകളും കമ്മിഷന്‍ ഇന്ന് പ്രഖ്യാപിക്കും. വാണിജ്യ ഉപഭോക്താക്കളുടേയും നിരക്കും വര്‍ധിക്കും. ഗാര്‍ഹിക ഉപഭോക്താക്കളുടേതിന് സമാനമായ വര്‍ധന മാത്രമേ വാണിജ്യ ഉപഭോക്താക്കള്‍ക്കും ഉണ്ടാകുകയുള്ളൂ. എന്നാൽ വലിയ നിരക്ക് വർധന ഉണ്ടാകില്ലെന്നും പരമാവധി കുറഞ്ഞ തോതിലുള്ള നിരക്ക് വർധനയാണ് ആഗ്രഹിക്കുന്നതെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി.