കോട്ടയത്ത് എം.സി റോഡിൽ കുറവിലങ്ങാട് കോഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കുറവിലങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.അപകടത്തിൽ 3 സ്ത്രീകൾ അടക്കം 12 യാത്രക്കാർക്ക് പരുക്കേറ്റെന്നാണ് പ്രാഥമിക വിവരം. 3 പേരുടെ നില അതീവ ഗുരുതരമാണ്. പരുക്കേറ്റവരിൽ 4 പേരെ കോട്ടയം കാരിത്താസ് ആശുപത്രിയിലും 8 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. എം.സി റോഡിൽ കുറവിലങ്ങാട് നിന്നും കുത്താട്ടുകുളം ഭാഗത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസും എതിർ ദിശയിൽ നിന്നെത്തിയ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാർ ബസിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.