പത്തനംത്തിട്ട കോന്നി കിഴവള്ളൂരിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചു. നിയന്ത്രണം വിട്ട ബസ് അടുത്തുള്ള പള്ളിയിലേക്ക് ഇടിച്ചുകയറി. പള്ളിയുടെ കമാനം ബസ്സിനു മുകളിലേക്ക് വീണ് നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്.കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കും പരിക്കുണ്ട്. ബസ്സിന്റെ ഒരു ഭാഗം പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ബസ്സിൽ ആളുകൾ കുറവായിരുന്നത് വലിയ അപകടം ഒഴിവാക്കി.ഗുരുതരമായി പരിക്കേറ്റവരെ കോന്നി മെഡിക്കൽ കോളജിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.