തൃശ്ശൂർ തലോരിൽ കെ എസ് ആർ ടി സി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരണമടഞ്ഞു. ഇന്ന് പുലർച്ചേ അഞ്ചു മണിയ്ക്കാണ് അപകടം നടന്നത്. തൃക്കൂരിൽ വാടകയ്ക്ക് താമസിക്കുന്ന വെളിയത്തുപറമ്പിൽ വെട്ടുകാട് ഏഴാംകല്ല് പരേതനായ ജനാർദ്ദനൻ്റെ മകൻ 30 വയസ്സുള്ള നിഖിലാണ് മരണമടഞ്ഞത്. കൂട്ടുകാരൻ്റെ വീട്ടിൽ വിവാഹ ചടങ്ങിൻ്റെ ഭാഗമായി പോയിരിക്കുകയായിരുന്നു നിഖിൽ. അവിടെ നിന്ന് വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടയിലാണ് അപകടം നടന്നത്. തൃശ്ശൂരിൽ ഒരു സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു നിഖിൽ. ലതയാണ് മാതാവ്. നിതിൻ, വിഷ്ണു എന്നിവർ സഹോദരങ്ങളാണ്.