എറണാകുളം, കളമശേരി ടിവിഎസ് ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരുക്ക്. കോയമ്പത്തൂർ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റാണ് അപകടത്തിൽ പെട്ടത്.പുലർച്ചെ മൂന്നരയോടെ ദേശീയപാതയിൽ ആണ് അപകടം. ലോറിയുടെ ടയർ പഞ്ചറായതിനെ തുടർന്ന് മാറ്റുന്നതിനിടയിൽ കെഎസ്ആർടിസി ബസ് ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റവരെ പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.