ഇടുക്കി ജില്ലയിലെ നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസ്സാണ് നേര്യമംഗലം വില്ലാന്‍ചിറയ്ക്ക് സമീപം മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ നേര്യമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.