സംസ്ഥാനപാതയിൽ ചെറുതുരുത്തി സ്ക്കൂളിന് സമീപം കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്സ് കാറിൽ ഇടിച്ച് അപകടം. ആർക്കും പരുക്കില്ല . ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് സംഭവം . നിലമ്പൂരിൽ നിന്ന് നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് പോകുന്ന കെ എസ്സ് ആർ ടി സി സ്വിഫ്റ്റ് ബസ്സ് മുന്നിൽ പോയിരുന്ന കാറിൽ ഇടിയ്ക്കുകയും, കാറിനു മുന്നിലുണ്ടായിരുന്ന ബൈക്ക് യാത്രക്കാർ വണ്ടി പെട്ടെന്ന് വെട്ടിച്ചതിനെ തുടർന്ന് കാർ ബ്രേക്ക് ഇടുകയും ചെയ്തതുമൂലമാണ് കെ എസ്സ് ആർ ടി സി ബസ്സ് കാറിൽ ഇടിയ്ക്കാനുള്ള സാഹചര്യം ഉണ്ടായത്. പട്ടാമ്പിയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന യാത്രക്കാരായിരുന്നു കാറിൽ ഉണ്ടായിരുന്നത്.അല്പസമയം ഗതാഗതം തടസ്സപ്പെട്ടുവെങ്കിലും, ചെറുതുരുത്തി പോലീസ് എത്തി ഗതാഗതം സുഗമമാക്കി.