റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ചാലക്കുടി ബ്ലോക്കില്‍ ആരംഭിച്ചിട്ടുള്ള എന്‍റര്‍പ്രൈസസ് ഡെവലപ്പ്‌മെന്‍റിന്‍റെ ഭാഗമായി കുടുംബശ്രീ വിപണന മേള ചാലക്കുടി ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ചു. ബ്ലോക്ക് പ്രസിഡന്‍റ് വേണു കണ്ഠരുമഠത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ലീന ഡേവീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ വി. എം. മഞ്ജീഷ് സ്വാഗതവും കുടുംബശ്രീ മെമ്പര്‍ വിശാലം ബാബു നന്ദിയും പറഞ്ഞു. മുപ്പതോളം കുടുംബശ്രീ സംരംഭകരുടെ വ്യത്യസ്തതയുള്ള ഉൽപ്പന്നങ്ങളാണ് വിപണന മേളയിലുള്ളത്. മേള ജൂലൈ 6 വരെ ബ്ലോക്കില്‍ ഉണ്ടായിരിക്കും. ചാലക്കുടി ബ്ലോക്ക് മെമ്പര്‍മാര്‍ , സി.ഡി.എസ് മെമ്പര്‍മാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍, മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍റുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.