സംസ്ഥാന പാത കുമരനെല്ലൂർ ഒന്നാംകല്ലിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് വിദ്യാർഥി മരിച്ചു. ബംഗ്ളൂരുവിൽ ബി.ബി.എ പഠനം നടത്തുന്ന കുമരനല്ലൂർ മച്ചിങ്ങൽ വീട്ടിൽ ഹംസയുടെ മകൻ ആഷിഖ് (26) ആണ് മരിച്ചത് . ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഒന്നാംകല്ലിൽനിന്ന് വരുന്നതിനിടെ സ്കൂട്ടറിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു . തലക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണം. മാതാവ്: ഉമൈബ. സഹോദരങ്ങൾ : ബസാദ്, ഐഷ. സംസ്കാരം പിന്നീട്