കുംഭമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയാണ് നടതുറന്ന് ദീപങ്ങള്‍ തെളിയിക്കുക.ക്ഷേത്രനട തുറക്കുന്ന ഈ മാസം 12 ന് പൂജകള്‍ ഉണ്ടാവില്ല. അന്ന് രാത്രി 10 മണിയോടെ തിരുനട അടയ്ക്കുകയും ചെയും. തുടർന്ന് കുഭം ഒന്നിന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനടതുറക്കും. ആ ദിവസം നിര്‍മ്മാല്യ ദര്‍ശനവും അഭിഷേകവും ഉണ്ടാവും.