പഴഞ്ഞി വെട്ടിക്കടവത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. വെസ്റ്റ് മങ്ങാട് പൂവത്തൂർ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ ശരത്ത് (30)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വെസ്റ്റ് മങ്ങാട് സ്വദേശി അനുരാഗിനെ (19) ഗുരുതര പരുക്കുകളോടെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. അപകടം നടന്ന ഉടനെ സ്ഥലത്തെ ആംബുലൻസ് പ്രവർത്തകർ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശരത്ത് മരിച്ചു.