തൃശ്ശൂർ കുന്നംകുളത്ത് ഉണ്ടായ വാഹനാപകടത്തിൽ ദുരൂഹത. ഇന്ന് രാവിലെ ഏഴരയോടെയാണ് പട്ടാമ്പി റോഡിൽ കാറിൻ്റെ ബോണറ്റിൽ തൂങ്ങിക്കിടന്നിരുന്ന യുവതി റോഡിലേക്ക് തെറിച്ച് വീണത്.പെരിയമ്പലം ചെറായി സ്വദേശി പ്രതീക്ഷക്കാണ് പരിക്കേറ്റത്. ഇവരെ തലയ്ക്ക് പരിക്കേറ്റ നിലയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവർ തെറിച്ച് വീണ ശേഷം കാർ നിർത്താതെ പോവുകയായിരുന്നു. സംഭവത്തിൽ കാർ ഓടിച്ചിരുന്ന യുവതിയുടെ സുഹൃത്തിനെ പോലീസ് പിടിക്കൂടി . കാവീട് സ്വദേശിയായ അർഷാദ് എന്നയാളാണ് പിടിയിലായത്. യുവതിയെ ഇയാൾ കാറിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു . കുന്നംകുളം എ സി പി. ടി.എസ് സനോജിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.