സമയക്രമത്തെ ചൊല്ലി കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ മുന്നോട്ടെടുത്ത ബസിന്റെ മുന്‍വശത്തെ വാതിലില്‍ നിന്നും യുവതി പുറത്തേക്ക് തെറിച്ചു വീണു. കൂറ്റനാട് സ്വദേശി പവിത്രയാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.