കുന്നംകുളം ആർത്താറ്റ് വടക്കൻ പറമ്പിൽ വീട്ടിൽ ഷാജിക്കാണ് പരിക്കേറ്റത്. ഷാജിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. വഴി നടക്കുമ്പോൾ ശരീരത്തിൽ തട്ടിയെന്നാരോപിച്ച് ചിറളയം സ്വദേശി തന്നെ ആക്രമികുകയായിരിന്നു എന്ന് ഷാജി പറയുന്നു. തുടർന്ന് നടന്ന വാക്കേറ്റം കൈയ്യാങ്കളിയിലേക്ക് വഴിമാറുകയായിരുന്നു. സംഘർഷത്തിൽ ഷാജിയുടെ മൂക്കിനാണ് പരിക്ക്.