കാൽനടയാത്രക്കാരനും സ്കൂട്ടർ യാത്രികയ്ക്കുമാണ് പരിക്കേറ്റത്. സ്കൂട്ടർ യാത്രിക പഴഞ്ഞി സ്വദേശി പനക്കൽ വീട്ടിൽ നിമ്മി (35), കാൽ നടയാത്രികൻ കുറുക്കൻപാറ കുന്നത്ത് പറമ്പിൽ ചന്ദ്രൻ (74) എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. നിമ്മി ഓടിച്ച സ്കൂട്ടർ കാൽനടയാത്രക്കാരനായ ചന്ദ്രനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ കുന്നംകുളം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.