പോർക്കുളം തെക്കേതിൽ വീട്ടിൽ ദിലീപിന്‍റെ മകൻ നന്ദനനാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30 ഓടെയായിരുന്നു അപകടം. പഴഞ്ഞിയില്‍ നിന്ന് പോര്‍ക്കുളത്തേക്ക് സഞ്ചരിക്കവേ നന്ദനന്‍റെ ബൈക്ക് എതിരെ വന്ന സ്കൂട്ടറിലിടിച്ച് നന്ദനൻ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഇയാളെ ഉടനെ തന്നെ കുന്നംകുളം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 11 മണിയോടെ മരിച്ചു.