അപകടത്തെ തുടർന്ന് തൃശൂർ – ഷൊർണുർ സംസ്ഥാന പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മിനി ലോറിയിൽ ഉണ്ടായിരുന്ന സോഡാ കുപ്പികൾ റോഡിൽ ചിതറി വീണതിനെ തുടർന്നാണ് ഗതാഗതം നിയന്ത്രിക്കുന്നത്. തൃശൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ പഴയ കുറാഞ്ചേരി റോഡ് വഴി തിരിച്ചു വിടുന്നു. ടയർ പൊട്ടിയതിനെ തുടർന്നാണ് ലോറി മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവറെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.