വേലൂർ കേച്ചേരി റോഡിൽ മിണാലൂർ പെട്ടിക്കട ഭാഗത്ത് ടൈൽസ് വിരിക്കുന്ന പ്രവൃത്തി ആരംഭിച്ചതിനാൽ 8 മുതൽ 12 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം അസി എൻജിനീയർ അറിയിച്ചു. കുറാഞ്ചേരി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ആര്യംപാടം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് അത്താണി ഓവർ ബ്രിഡ്ജു വഴി തൃശൂർ ഷൊർണ്ണൂർ സംസ്ഥാന പാതയിൽ പ്രവേശിച്ചു പോകണം. കേച്ചേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ അത്താണി ഓവർ ബ്രിഡ്ജ് വഴി ആര്യംപാടം സെൻ്ററിൽ എത്തിയും പേകേണ്ടതാണ്.