മേത്തല വെള്ളാശ്ശേരി മുകുന്ദന്‍റെ ഭാര്യ പ്രേമ (64) യെയാണ് കുറുക്കൻ ആക്രമിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടയാണ് കുറുക്കൻ ആക്രമിച്ചത്. പ്രേമയുടെ നിലവിളികേട്ട് ഓടിയെത്തിയ ഭർത്താവും മകനും കുറുക്കനെ വിരട്ടിയോടിച്ചു. ഇവരുടെ വലതുകാലിലെ തുടയിൽ സാരമായി പരിക്കേറ്റു. ഈ പ്രദേശത്തെ ജനവാസ മേഖലയിൽ കുറുക്കൻമാരുടെ ശല്യം കൂടി വരുന്നതായി പരാതിയുണ്ട്. കഴിഞ്ഞ ദിവസം ഒരു പശുവിനെ കുറുക്കൻ ആക്രമിച്ചിരുന്നു, ഇതിന് മുൻപ് പരിസരവാസിയായ സ്ത്രീയെ കുറുക്കൻ ആക്രമിക്കാൻ ശ്രമിക്കുകയുമുണ്ടായി.