മദ്യത്തിന്റെ വീര്യത്തിൽ കുറവ് കണ്ടെത്തിയതിനെ തുടർന്ന് തിരുവില്വാമലയിലെ റോയൽ ബാർ പൂട്ടി. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് എക്സൈസ് സംഘം ബാർ പൂട്ടിയത്. 2021-ൽ വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഈ ബാറിൽ വിതരണം ചെയ്തിരുന്ന വിദേശ മദ്യത്തിന്റെ സാമ്പിൾ ശേഖരിച്ചിരുന്നു. മദ്യത്തിന്റെ വീര്യത്തിൽ വ്യത്യാസം കണ്ടെത്തിയതിനെ തുടർന്ന് പഴയന്നൂർ എക്സൈസ് ഓഫീസ് കേസെടുത്തിരുന്നു. ഈ കേസിൽ എക്സൈസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം പഴയന്നൂർ എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ബാർ പൂട്ടി സീൽ ചെയ്തത്.