ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. സിംഗപ്പൂരിലെ ആശുപത്രിയില്‍ വെച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ലാലുവിന്റെ മകനും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ശസ്ത്രക്രിയ കഴിഞ്ഞതിന്റെ കൂടുതല്‍ വിവരങ്ങള്‍ സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്. ലാലു പ്രസാദ് യാദവിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്നും ഐസിയുവിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. വൃക്ക ദാനം ചെയ്ത സഹോദരി രോഹിണിയോട് നന്ദി അറിയിക്കുകയും ചെയ്തു. എല്ലാവരുടേയും പ്രാര്‍ത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നുവെന്നും ഏഴ് മിനിറ്റോളം ദൈര്‍ഘ്യം വരുന്ന വീഡിയോ ക്ലിപ്പ് പങ്കുവെച്ച് കൊണ്ട് തേജസ്വി പറഞ്ഞു.