ഉത്തരാഖണ്ഡ് ജോഷിമഠിലെ അപൂർവ പ്രതിഭാസം ജമ്മു കാശ്മീരിലും. ജമ്മുവിലെ ടോഡ ജില്ലയിലെ തത്രിയിലാണ് ഭൂമി ഇടിഞ്ഞു താഴ്ന്നത്. പലയിടങ്ങളിലും വീടുകളിൽ വിള്ളലുകളും കണ്ടെത്തി. ഏതിലെങ്കിലും ഭൗമ പ്രതിഭാസത്തിന്റെ ഭാഗമാണോ അല്ലെങ്കിൽ പ്രാദേശികമായ എന്തെങ്കിലും പ്രത്യേകതകൾ കൊണ്ടാണോ ഈ സംഭവം നടക്കുന്നത് എന്നതിൽ സ്ഥിരീകരണമില്ല
. നിരവധി വീടുകളുടെ ചുവരിൽ വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ജോഷിമഠിന് സമാനമായി ഭൂമിയിൽ വിള്ളലുകൾ രൂപം കൊണ്ടിട്ടുണ്ട്. അതിനാൽ തന്നെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. ജില്ലാ കളക്ടർ അടക്കമുള്ളവരെ വിവരമറിയിച്ചിട്ടുണ്ട്. വിദഗ്ദ്ധ സംഘം വരും ദിവസങ്ങളിൽ ജമ്മു കാശ്മീരിലെത്തി പരിശോധനകൾ നടത്തിയാൽ മാത്രമേ ഈ പ്രതിഭാസത്തിന് പുറകിലെന്തെന്ന് മനസിലാക്കാൻ സാധിക്കൂ