വടക്കാഞ്ചേരി പാർളിക്കാട് പട്ടിച്ചിറക്കാവ് ബസ് സ്റ്റോപ്പിന് സമീപമുള്ള കുന്നിൻ ചെരിവിൽ നിന്നും മണ്ണിടിഞ്ഞ് വടക്കാഞ്ചേരി – തൃശൂർ സംസ്ഥാന പാതയിലേക്ക് പതിക്കുകയായിരുന്നു. ഉച്ചയോടെയാണ് ചെരിവിൽ നിന്നും കല്ലും മണ്ണും ഇടിഞ്ഞ് സംസ്ഥാനപാതയിലേക്ക് പതിച്ചത്. സംഭവം നടക്കുമ്പോൾ കാൽനട യാത്രികരോ വാഹനങ്ങളോ നിരത്തിൽ ഇല്ലാതിരുന്നതും ദുരന്തം ഒഴിവായി. എന്നിരുന്നാലും നാട്ടുകാർ ആശങ്കയിലാണ്. കഴിഞ്ഞ പ്രളയത്തില്‍ മണ്ണിടിഞ്ഞ് വന്‍ ദുരന്തമുണ്ടായ പ്രദേശത്തിനു സമീപമാണ് ഇപ്പോള്‍ മണ്ണിടിഞ്ഞത്.