കാസര്‍കോട് കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കനത്ത മഴയെത്തുടര്‍ന്ന് മുരഡോശ്വരിനും ഭട്കലിനും ഇടയിലുള്ള മേഖലയിലാണ് മണ്ണിടിഞ്ഞത്. വെള്ളം കയറി ചില ഭാഗങ്ങളില്‍ പാളത്തിനടിയിലെ മണ്ണ് ഒലിച്ചുപോയി. പാതയില്‍ നിന്ന് മണ്ണ് മാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വേഗത്തില്‍ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണെന്ന് റെയില്‍വേ അറിയിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് എറണാകുളം-പുണെ എക്‌സ്പ്രസ് ഭട്കലില്‍ പിടിച്ചിട്ടു. തിരുവനന്തപുരത്തുനിന്ന് വെരാവലിലേക്കുള്ള എക്‌സ്പ്രസ് ട്രെയിന്‍ സേനാപുരത്ത് പിടിച്ചിട്ടിരിക്കുകയാണ്. ഗാന്ധിധാമില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് വരുകയായിരുന്ന ട്രെയിന്‍ കുംത സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.