Kerala

കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ട; യുവതി ഉൾപ്പടെ അഞ്ചുപേരില്‍ നിന്ന് 154 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

Published

on

പന്തളത്ത് എം.ഡി.എം.എ കച്ചവടം നടത്തുന്നതിനിടെ യുവതിയടക്കം അഞ്ചംഗ സംഘം  പോലീസ് പിടിയിൽ. അടൂര്‍ പറക്കോട് സ്വദേശി രാഹുൽ (29), കൊല്ലം കുന്നിക്കോട് സ്വദേശിനി ഷാഹിന (23), പള്ളിക്കല്‍ പെരിങ്ങനാട് സ്വദേശി ആര്യൻ (21), പന്തളം കുടശനാട് സ്വദേശി  വിധു കൃഷ്ണന്‍(20), കൊടുമണ്‍ സ്വദേശി സജിന്‍ (20) എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് ടീമിന്‍റെ നേത്യത്വത്തിൽ നടത്തിയ റെയിഡിലാണ് സംഘം പിടിയിലായത്. ഇവരിൽ നിന്നും 154 ഗ്രാം എം.ഡി.എം.എ പിടികൂടി. കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണിതെന്ന് പോലീസ് പറഞ്ഞു. പന്തളം മണികണ്ഠനാല്‍ത്തറയ്ക്ക് സമീപമുളള ഹോട്ടലിൽ വെച്ച് എം.ഡി.എം.എ കച്ചവടം നടത്തുന്നതിനിടെ സംഘം പിടിയിലായത്. നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി കെ.എ. വിദ്യാധരന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് ടീം പരിശോധന നടത്തിയത്. പിടിയിലായവരെല്ലാം മയക്കുമരുന്നിന്‍റെ കാരിയര്‍മാരാണ്. ബംഗളൂരുവില്‍ നിന്നാണ് എം.ഡി.എം.എ എത്തിച്ചതെന്ന് പിടിയിലായവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version