അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മാതാവ് ദാക്ഷായണി (81) അന്തരിച്ചു. തൃശൂർ,മൂന്നുപീടിക ഗാർഡിയൻ ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പെരിഞ്ഞനത്തുള്ള മകളുടെ വസതിയിൽ അന്തിമോപചാരമർപ്പിക്കുന്നതിനായി നിരവധി പേരാണ് എത്തിയത് . വൈകീട്ട് 3 മണി വരെ തൃപ്പൂണിത്തുറയിലെ സച്ചിയുടെ വസതിയിൽ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് 3ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്ലാണ് സംസ്കാരം.