പാരിസ്ഥിതിക സംവേദക മേഖല – അധിവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ കേന്ദ്ര ഗവണ്മെന്‍റ് ഇടപെടണമെന്നാവശ്യപ്പെട്ട് തൃശൂർ ജില്ലയിലെ മലയോര മേഖലകളിൽ എൽ ഡി എഫ് ആഹ്വാനം ചെയ്ത് ഹർത്താൽ നാളെ നടത്തും. തൃശൂർ ജില്ലയിലെ പീച്ചി, പാണഞ്ചേരി, എളനാട്, പങ്ങാരപ്പിള്ളി, തോന്നൂർക്കര, ആറ്റൂർ, മണലിത്തറ, തെക്കുംകര, കരുമത്ര, വരന്തരപ്പിള്ളി, മറ്റത്തൂർ എന്നിങ്ങനെ 11 വില്ലേജുകളിലാണ് ഹർത്താൽ . രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്