മച്ചാട് വ്യാപാരി വ്യവസായി ഏകോപന സമിതിയും, മച്ചാട് ലയൺസ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ നിങ്ങളുടെ ബിസിനസ്സ് വർദ്ധിപ്പിക്കാ മെ ന്നതിൽ ഏകദിന ക്ലാസ്സ് സംഘടിപ്പിച്ചു. പുന്നംപറമ്പ് പ്രിയാ ഓഡിറ്റോറി യ ത്തിൽ വടക്കാഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് അജിത്ത് കുമാർ മല്ലയ്യ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ഷാജു തോമ സ്, മുഖ്യാതിഥി യാ യി പങ്കെടുത്തു. മച്ചാട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ്. വിൽസൺ നീലങ്കാവിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളും, ലയൺസ് ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു സംസാരിച്ചു. വിപണിയിൽ പരസ്യത്തി നേക്കുറിച്ചും വ്യാപാരത്തേ കുറിച്ചും 30 വർഷത്തിലധികം വിദഗ്ധ പരിചയവും, അറിവുമുള്ള രാജൻ ജോർജ്ജി ൻ്റെ നേതൃത്വത്തിലായിരുന്നു ക്ലാസ്സ് നടന്നത്.