Local

എൽഇഡി ടിവി പൊട്ടിത്തെറിച്ച് വൻ അപകടം

Published

on

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ എൽഇഡി ടിവി പൊട്ടിത്തെറിച്ച് വൻ അപകടം. 16-കാരൻ ദാരുണമായി മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്കും സഹോദര ഭാര്യക്കും സുഹൃത്തിനും പരിക്കേറ്റു. ശക്തമായ സ്ഫോടനത്തിൽ വീടിന്റെ ഭിത്തിയും കോൺക്രീറ്റ് സ്ലാബും തകർന്നത് പ്രദേശവാസികളിൽ ഭീതി പടർത്തി.16-കാരനായ ഒമേന്ദ്രയാണ് മരിച്ചത്. പൊട്ടിത്തെറിയിൽ ചെറിയ പ്രൊജക്ടൈലുകൾ മുഖത്തും നെഞ്ചിലും കഴുത്തിലും തെറിച്ചുണ്ടായ ഗുരുതര പരിക്കുകളാണ് മരിച്ച ഒമേന്ദ്രയുടെ മരണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.’ഒരു വലിയ ശബ്ദം കേട്ടാണ് ഞങ്ങൾ ഓടിയെത്തിയത്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നാണ് ആദ്യം കരുതിയത്. വീടിനുള്ളിൽ നിന്ന് പുകയും മറ്റും ഉയർന്നിരുന്നു’ അയൽവാസിയായ സ്ത്രീ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version