വേനല്‍ കടുത്തതോടെ ചെറുനാരങ്ങ വിലയില്‍ വന്‍ വര്‍ധന. ഒരാഴ്ചയ്ക്കിടെ ഇരട്ടിയോളം രൂപയുടെ വര്‍ധയാണ് ചെറുനാരങ്ങയ്ക്കു ഉണ്ടായത്. വേനലില്‍ ഉപഭോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വിലവര്‍ധനയ്ക്ക് കാരണം. മൊത്ത വിപണിയില്‍ കിലോഗ്രാമിന് 120 രൂപയാണ് വില. ഒരെണ്ണത്തിന് വലിപ്പമനുസരിച്ച് 6 മുതല്‍ എട്ട് രൂപവരെയാകും. നോമ്പുകാലമാകുന്നതോടെ വില ഇനിയും വര്‍ധിക്കുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കഴിഞ്ഞ റമസാൻ സീസണിൽ 240 രൂപ വരെ വിലയുയർന്നിരുന്നു.