വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പൊതുവായനശാല ഹാളിൽ വായനശാല പ്രസിഡൻ്റ്. വി.മുരളി പതാക ഉയർത്തി ദിനാചരണം ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ജി.സത്യൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ഗ്രാൻറ് വിനിയോഗിച്ച് വാങ്ങിയ പുതിയ പുസ്തകങ്ങളുടെ പ്രദർശനവും നടന്നു. ഗ്രന്ഥശാലാദിനത്തോടനുബന്ധിച്ചുള്ള അംഗത്വ വിതരണം ജീവകാരുണ്യ പ്രവർത്തകൻ ഡോ. ഐശ്വര്യ സുരേഷിന് ജീവകാല അംഗത്വം നൽകിക്കൊണ്ട് ആരംഭിച്ചു. വായനശാല വൈസ് പ്രസിഡൻ്റ് ലിസി കോര, ഭരണ സമിതി അംഗം എം.ശങ്കരനാരായണൻ, ജയശ്രീ പുഷ്പാകരൻ, ജിജി സുരേഷ് എന്നിവർ സംസാരിച്ചു.