എക്സൈസും റെയിൽവേ കുറ്റാന്വേഷണ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിലാണ് റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായി കാണപ്പെട്ട ഒഡിഷ സ്വദേശി അഖില നായകിൽ (22) നിന്ന് എട്ടുകിലോ കഞ്ചാവ് പിടികൂടിയത്. ഇതിന് പുറമേ ഷാലിമാർ - തിരുവനന്തപുരം എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ ഉടമസ്ഥനില്ലാത്ത ബാഗിൽ നിന്ന് നാലുകിലോ കഞ്ചാവും കണ്ടെത്തി.