ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്‍റ് ലിജിൻ ലാൽ പുതുപ്പള്ളിയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കും.
യുവമോർച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്
2014 മുതൽ ബി.ജെ.പി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു.
മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം സ്വദേശിയാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തി മണ്ഡലത്തിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.