അന്താരാഷ്ട്ര ലയൺസ് ക്ലബ്ബ് ഓഫ് വടക്കാഞ്ചേരി കൊച്ചിനും അഹല്യാ കണ്ണാശുപത്രിയുടേയും നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനയും പ്രമേഹ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു
അന്താരാഷ്ട്ര ലയൺസ് ക്ലബ്ബ് ഓഫ് വടക്കാഞ്ചേരി കൊച്ചിനും പാലക്കാട് അഹല്യാ കണ്ണാശുപത്രിയുടേയും നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനയും പ്രമേഹ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. വീരോലിപ്പാടം കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന പരിപാടി തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ്. ഐസക് ജോൺ അധ്യക്ഷത വഹിച്ചു സെക്രട്ടറി. ഗിരീഷ് കുമാർ, മെമ്പർമാരായ എ പി.ജോൺസൺ ഡോ..കെ എ. ശ്രീനിവാസൻ സി എ ശങ്കരൻകുട്ടി, ഹംസ എം അലി, എ. വി. ജോൺ, ഡോ. പി ആർ നാരായണൻ, പി എൻ ഗോകുലൻ , വിൽസൻ കുന്നംപുള്ളി, എൻ എ.നസീർ എന്നിവർ സംസാരിച്ചു. നൂറോളം പേർ നേത്ര പരിശോധനയ്ക്കും, പ്രമേഹരോഗ നിർണ്ണയത്തിനും ക്യാമ്പിൽ എത്തിയിരുന്നു..