ലയണ്‍സ് ഡിസ്ട്രിക്ടിന്‍റെ ‘അഡോപ്ഷന്‍ ഓഫ് സ്‌കൂള്‍’ പദ്ധതിയുടെ ഭാഗമായി ഗവണ്‍മെന്‍റ് ഡെന്‍റല്‍ കോളേജിന്‍റെ സഹകരണത്തോടേയും, ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച സഞ്ചരിക്കുന്ന പരിശോധനാ ബസ്സിന്‍റെ സഹായത്തോടും കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പത്തോളം ഡെന്‍റെല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പങ്കെടുത്തു. ക്യാമ്പിന്‍റെ ഉദ്ഘാടനം ലയണ്‍സ് സെക്കന്‍റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജെയിംസ് വളപ്പില നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ 200 ഓളം സ്‌കൂളുകളില്‍ പദ്ധതിയ്ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജെയിംസ് വളപ്പില പറഞ്ഞു. വടക്കാഞ്ചേരി സെന്‍ട്രല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് സുഭാഷ് പുഴക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രധാനദ്ധ്യാപിക കെ.ആര്‍. ഗീത സ്വാഗതവും, നന്ദി ക്ലബ്ബ് സെക്രട്ടറിയും രേഖപ്പെടുത്തി. ദന്തരോഗത്തെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സ് തൃശ്ശൂര്‍ ഡെന്‍റല്‍ കോളേജിലെ ഡോ. കെ.വി.ഐറിസ് വത്സന്‍ നിര്‍വ്വഹിച്ചു. ഡോ. എസ്സ്. വിവേക്, ഡോ. ഹര്‍ഷ കണ്ണന്‍, ഡോ. ഹിബ ഹര്‍ത്തബ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ ഖജാന്‍ജി കെ.വി. വത്സല കുമാര്‍, ഡയറക്ടര്‍ സി.എം.അബ്ദുല്‍ ലത്തീഫ്, ജി എം ടി കോര്‍ഡിനേറ്റര്‍ കെ.പി. ഹരിദാസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ആയിരത്തോളം വിദ്യാര്‍ത്ഥികളുള്ള വിദ്യാലയത്തില്‍ പത്തോളം സേവന പദ്ധതികളാണ് ‘അഡോപ്ഷന്‍ ഓഫ് സ്‌കൂള്‍’ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി സെന്‍ട്രല്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.