തിരുവനന്തപുരത്തെ ഫ്ലാറ്റിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 59 വയസായിരുന്നു. മരണകാരണം വ്യക്തമല്ല. സതീഷ് ബാബുവിന്റെ ഭാര്യ ഇന്നലെ നാട്ടില്‍ പോയിരുന്നു. ഇന്ന് ഉച്ചയായിട്ടും ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും അദ്ദേഹത്തെ ഫോണില്‍ കിട്ടാതായതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി ഫ്‌ളാറ്റ് തള്ളിത്തുറന്നപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവികത ഇല്ലെന്നാണ് പ്രഥമിക വിലയിരുത്തല്‍. പാലക്കാട് ജില്ലയില്‍ പത്തിരിപ്പാലയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഭാരത് ഭവന്‍ മുന്‍ മെമ്പർ സെക്രട്ടറിയായിരുന്നു അദ്ദേഹം. 2012ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ പുരസ്‌കാരം നേടിയിട്ടുണ്ട്. രണ്ട് കഥാസമാഹാരങ്ങളും ഏഴു നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളു അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.